കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്. ഓരോ മത്സ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വലുപ്പമാകുംമുൻപ് അതിനെ പിടിച്ചാൽ കനത്ത പിഴ ചുമത്താനാണ് നീക്കം. മത്തിക്ക് 10 സെന്റിമീറ്ററും കിളിമീനിന് 12 സെന്റിമീറ്ററും അയലയ്ക്ക് 14 സെന്റിമീറ്ററുമാണ് കുറഞ്ഞ വലുപ്പം നിശ്ചയിച്ചിട്ടുള്ളത്.
ഈ വലുപ്പം ആകുന്നതിന് മുൻപ് അവയെ പിടികൂടിയ രണ്ട് ബോട്ടുകൾക്ക് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് പരമാവധി തുകയായ രണ്ടര ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു.
കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് 58 ഇനത്തിൽപ്പെട്ട ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞുകൊണ്ട് ഫിഷറീസ് വകുപ്പ് നിയമം കൊണ്ടുവന്നത്.
മത്തിക്കും പരവയ്ക്കും 10 സെന്റിമീറ്റർ കുറഞ്ഞ വലുപ്പം നിശ്ചയിച്ചപ്പോൾ കേര, ചൂര ഇവയ്ക്ക് 31 സെന്റിമീറ്ററും പാമ്പാടയ്ക്ക് 46 സെന്റിമീറ്ററും നെയ്മീനിന് 50 സെന്റിമീറ്ററും പാൽസ്രാവിന് 53 സെന്റിമീറ്ററും മോതയ്ക്ക് 61 സെന്റിമീറ്ററുമാണ് കുറഞ്ഞ വലുപ്പം നിശ്ചയിച്ചിരിക്കുന്നത്.
ബോട്ടുകളുടെ കുതിരശക്തിയുടെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുന്നത്. ഒരു തവണ പിടിക്കപ്പെട്ട് പിഴ ചുമത്തപ്പെട്ട ബോട്ട് പിന്നെയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും.
മത്സ്യത്തിന്റെ നിയമാനുസൃതമായ കുറഞ്ഞ വലുപ്പം രേഖപ്പെടുത്തിയ സർക്കാർ ഉത്തരവ് പാലിക്കാത്ത ബോട്ടുകളുടെ പേരിൽ കർശനമായ നടപടി തുടരുമെന്ന് ഫിഷറീസ് സോണൽ ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു പറഞ്ഞു.
പിടിക്കുന്ന മീനുകൾക്ക് നിശ്ചയിച്ച കുറഞ്ഞ വലുപ്പം സെന്റിമീറ്ററിൽ
മത്തി - 10
അയല - 14
കിളിമീൻ - 12
നെയ്മീൻ - 50
കേര, ചൂര - 31
മാന്തൽ - 9
വങ്കട - 19
കുട്ടൻ കോര - 15
കലവ - 18
കരിക്കാടി ചെമ്മീൻ - 7
പൂവാലൻ ചെമ്മീൻ - 6
കൂന്തൽ - 8 സെ.മീ.
Content Highlights: Fisheries department strictly inspecting fishing boats for catching undersized fish. Minimum size limits set: Sardine 10 cm, Mackerel 14 cm, Kingfish (Neymeen) 50 cm. Fines range from Rs 5,000 to Rs 2.5 lakh based on boat horsepower. Repeat offenses will incur doubled penalty amounts.
Published: 21 Aug 2026, 08:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented