കോഴിക്കോട്: തനിക്ക് നൂറുവയസ്സുവരെ ജീവിക്കണമെന്നേ ആഗ്രഹമുള്ളൂവെന്ന് മുൻമന്ത്രി ടി.കെ. ഹംസ. അതിനപ്പുറം പോകണമെന്ന് ആഗ്രഹമില്ല. ആഗ്രഹമുണ്ടായിട്ടും കാര്യമില്ല. നൂറുവയസ്സുവരെ ജീവിക്കാൻ ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്. അതിപ്പോൾ വെളിപ്പെടുത്തുന്നില്ല. 89 കഴിഞ്ഞു. ഇനിയൊരു പത്തുവർഷംകൂടി. അതാണ് സ്വപ്നം, ടി.കെ സംസ പറഞ്ഞു. കോഴിക്കോട്ട് എ.സി. ഷൺമുഖദാസ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരു പാർട്ടിയിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഞാനും ഷൺമുഖദാസും ഉമ്മൻചാണ്ടിയും വയലാർ രവിയുമൊക്കെ തമ്മിൽ നല്ലബന്ധമായിരുന്നു. വയലാർ രവിക്ക് ഇപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ട്. ഞാനിപ്പോഴും ഒരു കുഴപ്പവുമില്ലാതെ നടക്കുന്നു. പ്രസംഗിക്കുന്നു. അതിന്റെ രഹസ്യമൊന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സമയക്കുറവുമാത്രമല്ല കാരണം. ഞാനും ഷൺമുഖദാസും മറ്റും മന്ത്രിയായിരിക്കുമ്പോഴും മുൻമന്ത്രിയായിരിക്കുമ്പോഴും ചീത്തപ്പേരൊന്നും കേൾപ്പിച്ചിട്ടില്ല. ഇന്ന് എല്ലാവരും അങ്ങനെയാണെന്ന് പറയാനും വയ്യ’’, സദസ്സിന്റെ പൊട്ടിച്ചിരികൾക്കിടയിൽ ഹംസ പറഞ്ഞു.
കെ.പി. കേശവമേനോൻഹാളിൽ എൻ.സി.പി. (എസ്.പി.) സംഘടിപ്പിച്ച യോഗത്തിൽ, ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ എ.സി. ഷൺമുഖദാസ് സ്മാരക പുരസ്കാരം ടി.കെ. ഹംസയ്ക്ക് സമ്മാനിച്ചു. യോഗം എൻ.സി.പി. (എസ്.പി.) ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനംചെയ്തു.
Content Highlights: TK Hamza expresses his desire to live until 100 years old., He is currently 89 and maintains an active lifestyle., Reflects on his camaraderie with political figures like Oommen Chandy and Vayalar Ravi., Emphasizes maintaining integrity during his tenure as a minister.
Published: 28 Jun 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented