തിരുവനന്തപുരം: പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ. ഇടിഞ്ഞാര്‍ മൈലാടുംകുന്ന് മല്ലച്ചല്‍ എന്ന സ്ഥലത്താണ് കാട്ടുതീ പടർന്നത്. 50 ഏക്കര്‍ വനമേഖല കത്തിനശിച്ചു. വിതുര ഫയര്‍ഫോഴ്സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാച്ചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തീ അണച്ചു. 

To advertise here,

പകല്‍ 11 മണിയോടെയാണ് നാട്ടുകാര്‍ തീ കത്തുന്നത് കണ്ടത്. ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയും അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിതുര ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. ഇടിഞ്ഞറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്‍ വനത്തിലായിരുന്നു അപകടം.

കാട്ടുതീ പൂര്‍ണമായും അണച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ ചൂടും കാറ്റും അടക്കമുള്ള പ്രതികൂല സാഹചര്യമുണ്ടായിട്ടും വലിയ തോതില്‍ കാട്ടുതീ പടരുന്ന സാഹചര്യം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.