തിരുവനന്തപുരം: സംസ്ഥാനത്തെ കടുവ സെൻസസ് ജോലികൾക്കായി നിയോഗിക്കുന്ന വനം ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് പരാതി. വനം വകുപ്പിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 3000ത്തോളംവരുന്ന ജീവനക്കാർക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ കഴിയാതെയാകുന്നത്. ഡിസംബർ എട്ടിന് അവസാനിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ കടുവ സെൻസസ് ഷെഡ്യൂൾ തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ ഒൻപതിനും 11-നുമായാണ് തദ്ദേശ തിരഞ്ഞെടുപ്പ്. സെൻസസിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനവും കഴിഞ്ഞ ദിവസം കോട്ടൂരിൽ നടന്നു. 675 ബ്ലോക്കുകളിലായി ബീറ്റ് ഫോറസ്റ്റ് ഓഫീസറും, ബീറ്റ് അസിസ്റ്റൻറും ഉൾപ്പെടെയുള്ള 2100 സ്ഥിരം ജീവനക്കാരേയും 1000 ത്തിലേറെ ദിവസവേതനക്കാരെയും ഉപയോഗിച്ചാണ് സെൻസസ് നടത്തുന്നത്. ഓരോ ബ്ലോക്കിലും കുറഞ്ഞത് മൂന്ന് ജീവനക്കാരെ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തദ്ദേശസ്ഥാനപത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കടുവ സെൻസസ് ധൃതിയിൽ നടത്തുന്നത്. എട്ടിന് ഉച്ചയ്ക്ക് സെൻസസ് നടപടികൾ അവസാനിക്കുമെങ്കിലും ഉൾവനങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് അവരവരുടെ പോളിങ് സ്റ്റേഷനുകളിൽ എത്താനാകില്ല. വാഹനസൗകര്യം ഇല്ലാത്ത റെയ്ഞ്ചുകളിലാകും ജോലി. ടെറിട്ടോറിയൽ ഡിവിഷനിൽ ജോലിയെടുക്കുന്ന ഭൂരിഭാഗംപേരെയും തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുകയാണ്. ഇവർക്ക് പോസ്റ്റൽ വോട്ടിനും സൗകര്യം ഉണ്ട്. സെൻസസ് ജോലിയിൽ ഉള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. മറ്റ് ജില്ലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വീട്ടിൽപോലും എത്താൻ കഴിയില്ല.
Content Highlights: Kerala forest officials on tiger census duty may miss local body polls due to overlapping schedules. Thousands of staff are affected.
Published: 23 Nov 2025, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented