കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിനു സമീപം പൈലിംഗ് പ്രവൃത്തികൾ നടത്തുന്നതിനാൽ, ശ്രീനാരായണ ജംഗ്ഷൻ(എസ്. എൻ. ജംഗ്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച്ച (നവംബർ 6) മുതൽ.

To advertise here,

ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങൾ S.N. ജംഗ്ഷനിൽ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു പോകേണ്ടതാണ്.

ഗതാഗതം വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ട്രയൽ റൺ നടത്തി. കൊച്ചി മെട്രോ റെയിൽ അധികൃതരും സിറ്റി പോലീസ് അസി.കമ്മീഷണറും ട്രയൽ റൺ നിരീക്ഷിച്ചു. ഒരു മാസത്തേക്കാണ് ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഉണ്ടാകുക.

പൊതുജനങ്ങൾ ഈ ഗതാഗത ക്രമീകരണങ്ങളോടു സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർത്ഥിക്കുന്നു.