തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനായ പി. ശ്രീകുമാർ കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയാണ്. മാധ്യമപ്രവർത്തനത്തിനുപുറമെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളിലും സജീവമാണ്.

To advertise here,

മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്തും പി. ശ്രീകുമാർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ജന്മഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.