
അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വാഹനം പൂർണമായി കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. എറണാകുളം സ്വദേശിയുടെതാണ് വാഹനം. ദമ്പതിമാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഹൈദരാബാദിൽ നിന്നും എത്തിയ ഇവർ ടാക്സി കാറിൽ മൂന്നാറിന് പോകുന്നതിനിടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് തീ പിടിച്ചത്. ഡ്രൈവറുടെ സീറ്റിന് സമീപത്തു നിന്നും പുകയുടെ ഗന്ധം വന്നതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു.
അപ്പോഴാണ് ഡ്രൈവർ വാഹനത്തിൽ തീ കണ്ടത്. ഉടൻതന്നെ ദമ്പതിമാരെ സുരക്ഷിതരായി പുറത്തിറക്കി. അവരുടെ ബാഗുകളും അനുബന്ധ സാധനങ്ങളും വാഹനത്തിൽ നിന്നും എടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ വാഹനം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു.
Content Highlights: A moving taxi car caught fire near Cheeyappara Waterfall on the Kochi-Dhanushkodi National Highway., Three people, including a couple and the driver, escaped safely without any casualties., Luggage was safely retrieved before the vehicle was completely gutted., Short circuit is suspected to be the primary cause of the fire., Fire force units from Adimali and Neriamangalam extinguished the fire.
Published: 05 Nov 2026, 09:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented