കൊച്ചി: പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിഐ മധുസൂധനൻ ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞികൃഷ്ണന്റെ വിജയം വ്യാജപ്രചാരണത്തിലൂടെ നേടിയെടുത്തതാണെന്ന് മധുസൂധനൻ ഹർജിയിൽ ആരോപിക്കുന്നു.

To advertise here,

തനിക്കെതിരേ രക്തസാക്ഷിഫണ്ട് കള്ളനാണെന്ന പ്രചാരണം നടത്തി. ഇതിന് രേഖകളോ തെളിവോ ഇല്ല. കളങ്കിതനാണെന്ന് നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകം ആധികാരികമായ തെളിവല്ല. 50,000 ഭൂരിപക്ഷത്തിന് വിജയിച്ച താൻ 7000 വോട്ടുകാൾക്ക് പരാചയപ്പെടുന്നതിന് പിന്നിലെ അപവാദ പ്രചാരണമാണ് തുടങ്ങിയ കാര്യങ്ങളാണ് മധുസൂധനൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

ഹർജി ഫയൽ ചെയ്തതിൽ ഹൈക്കോടതി രജിസ്ട്രി എട്ടോളം അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം കേൾക്കും.