യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റുകളിൽ ഉണ്ടായ വിജയം കേരളത്തിലും ലക്ഷക്കണക്കിന് തീവ്രവാദികൾ ഉണ്ട് എന്നതിന്‍റെ തെളിവാണെന്നും കേരളം സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിയിരിക്കുന്നു’ എന്നും മാർ കൂറിലോസ് പറഞ്ഞു എന്ന തരത്തിൽ ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്യുന്നയാളാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം ഇങ്ങനെ ഒരു പരാമർശം നടത്തിയിരുന്നെങ്കിൽ അത് വലിയ വിവാദമായേനെ. മാത്രമല്ല, വാർത്താ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. എന്നാൽ അത്തരം വാർത്തകളൊന്നും തന്നെ ഇല്ല. മാത്രമല്ല പ്രചരിക്കുന്ന പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന പോസ്റ്റർ സൂക്ഷമായി പരിശോധിച്ചാൽ അതിൽ താഴെ വലത് വശത്തായി ജെമിനി എഐ വാട്ടർമാർക്ക് കാണാനാകും.
ഈ പോസ്റ്റർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നതിന്റെ തെളിവാണിത്. ജെമിനി ഉപയോഗിച്ച് സൃഷ്ടിക്കുന്നവയിൽ ഇങ്ങനെയൊരു വാട്ടർമാർക്ക് ഉണ്ടാകും. ഗൂഗിളിന്‍റെ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം 'സിന്ത് ഐഡി' ഉൾപ്പെടുത്തിയിട്ടുണ്ടാകും. (എഐ ഉപയോഗിച്ച് സൃഷ്ടിച്ചവ തിരിച്ചറിയാൻ ഗൂഗിൾ ഡീപ്പ്മൈൻഡ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് സിന്ത് ഐഡി. AI ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്‍റെ പിക്സലുകൾക്കുള്ളിൽ ഈ ഐഡി ചേർക്കപ്പെടും) ജെമിനി ടൂൾ ഉപയോഗിച്ച് പരിശോധിച്ചാൽ ഇതിനകത്തെ സിന്ത് ഐഡിയുടെ സാന്നിധ്യം കണ്ടെത്താനാകും. പ്രചരിക്കുന്ന പോസ്റ്റർ ഇത്തരത്തിൽ പരിശോധിച്ചതിൽ നിന്നും നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി. പരിശോധനാ ഫലം ചുവടെ കാണാം.
മാത്രമല്ല, തന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണെന്ന് വ്യക്തമാക്കി ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിൽ പറയുന്നത് -
“ ഇങ്ങനെ ഒരു പ്രസ്താവന എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കി ആരോ പ്രചരിപ്പിക്കുന്നതായി എന്റെ സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തി. ഇത് ആരോ എന്റെ ചിത്രം ഉപയോഗിച്ച് നിർമിച്ച കാർഡും പ്രസ്താവനയും ആണെന്ന് അറിയിക്കുന്നു. നിലപാടുകൾ മുൻപും എടുത്തിട്ടുണ്ട്. ഇനിയും ഉണ്ടാകുകയും ചെയ്യും. നിലപാടുകളിൽ വെള്ളം ചേർക്കാറുമില്ല. എന്നാൽ അത് പറയുകയാ എഴുതുകയോ ചെയ്യുന്നത് പൂർണ ഉത്തരവാദിത്തത്തോടെ എന്റെ പേരിൽ തന്നെ ആയിരിക്കും. സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്ന ഭാഷയും വാക്കുകളും എന്റെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടായിട്ടുമില്ല ഉണ്ടാകത്തുമില്ല. ഒരിക്കൽ കൂടി ഇത് എന്റെ പേരിൽ ആരോ ചെയ്ത വ്യാജ പോസ്റ്റാണെന്ന് സുഹൃത്തുക്കളെ അറിയിക്കുന്നു”
Content Highlights: Viral social media post attributed to Geevarghese Mar Coorilos is fake., The image was created using Google's Gemini AI tool., The presence of a SynthID watermark confirms the AI origin of the poster., Mar Coorilos officially denied making such statements on his Facebook page., The post aimed to incite social disharmony using misleading content.
Published: 14 May 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented