കോട്ടയം: തൃശ്ശൂർ പൂരം പ്രമാണിച്ച് കോട്ടയം വഴി റിസർവ് ചെയ്യാത്ത മെമു സ്പെഷ്യൽ ട്രെയിൻ സർവീസ്. ഞായറാഴ്ച കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിൽ മെമു സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06187 കൊല്ലം-തൃശ്ശൂർ മെമു സ്പെഷ്യൽ ഞായറാഴ്ച രാവിലെ 8.20-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് തൃശ്ശൂരിൽ എത്തും.
സ്റ്റോപ്പ്: പെരിനാട് 8.30, ശാസ്താംകോട്ട 8.41, കരുനാഗപ്പള്ളി 8.51, ഓച്ചിറ 9.00, മാവേലിക്കര 9.17, ചെങ്ങന്നൂർ 9.28, തിരുവല്ല 9.37, ചങ്ങനാശ്ശേരി 9.46, ചിങ്ങവനം 9.55 , കോട്ടയം 10.03 , ഏറ്റുമാനൂർ 10.15, കുറുപ്പന്തറ 10.26, വൈക്കം റോഡ് 10.35, പിറവം റോഡ് 10.48, മുളന്തുരുത്തി 11.01, തൃപ്പൂണിത്തുറ 11.13, എറണാകുളം ടൗൺ 11.30, ഇടപ്പള്ളി 11.42 , കളമശ്ശേരി 11.50, അങ്കമാലി 12.08 , കൊരട്ടി അങ്ങാടി 12.13, ചാലക്കുടി 12.23, ഇരിങ്ങാലക്കുട 12.32, പുതുക്കാട് 12.44, ഒല്ലൂർ 12.53.
മടക്കയാത്ര ട്രെയിൻ നമ്പർ 06188 തൃശ്ശൂർ-കൊല്ലം മെമു സ്പെഷ്യൽ ഞായറാഴ്ച രാത്രി 9.30-ന് തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 2.30-ന് കൊല്ലം ജങ്ഷനിൽ എത്തും.
Content Highlights: Special MEMU train service for Thrissur Pooram 2026., Route covers Kollam to Thrissur via Kottayam., Train 06187 departs Kollam at 8:20 AM, reaches Thrissur at 1:30 PM., Return train 06188 departs Thrissur at 9:30 PM, reaches Kollam at 2:30 AM., Unreserved train service for easy passenger access.
Published: 25 Apr 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented