തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. മരുതംകുഴി ദര്‍ശനീയം വീട്ടില്‍ ആര്‍. ദര്‍ശനെ (17)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരീക്ഷ സംബന്ധിച്ച ഉത്കണ്ഠയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

To advertise here,

പഠിച്ചതെല്ലാം മറന്നുപോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തബലവാദനത്തില്‍ എ ഗ്രേഡ് നേടിയ കലാകാരന്‍ കൂടിയാണ് ദര്‍ശന്‍. പത്താം ക്ലാസിലും പ്ലസ് വണ്ണിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.

'എന്നെ ആരും ഒരുഘട്ടത്തിലും നിര്‍ബന്ധിച്ചിട്ടില്ല. കൂട്ടുകാര്‍ നന്നായി പഠിക്കട്ടെ. എന്റെ ഹൃദയം കഠിനമല്ലാത്തതിനാല്‍ ഞാന്‍ പോകുന്നു' എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. പരീക്ഷയുടെ തൊട്ടുതലേദിവസം രാത്രി 11 മണിക്ക് പോലും ദര്‍ശന്‍ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഈ സമയത്ത് ആശങ്കകള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)