കൊച്ചി: കൊച്ചിയിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങവേ വിമാനത്താവളത്തിൽ കുടുങ്ങിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കണക്ടിങ് ഫ്ളൈറ്റ് വൈകിയതിനെത്തുടർന്ന് ശനിയാഴ്ച രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടിവന്നുവെന്ന് ദീപ്കെ എക്സിൽ കുറിച്ചു. ദീപാവലി ആഘോഷം നഷ്ടപ്പെടാതിരിക്കാൻ എങ്ങനെയെങ്കിലും വീട്ടിലെത്താൻ താൻ വെമ്പുകയായിരുന്നുവെന്നും വീട്ടിലെത്തിയില്ലെങ്കിൽ അമ്മ കൊല്ലുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ദീപ്കെ തന്റെ ദുരിതയാത്രയെക്കുറിച്ച് പറഞ്ഞത്. ദീപാവലി ദിവസം വിമാനത്താവളത്തിൽ പോകാൻ തനിക്ക് ഇഷ്ടമാണെന്നാണ് അനീഷ് ഗാവണ്ടെ പറഞ്ഞത്.
'എല്ലാവരും ആഘോഷത്തിനായുള്ള ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, പരസ്പരം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണുന്നത് വളരെ മനോഹരമായ കാഴ്ചയാണ്. നല്ല മാനസികാവസ്ഥയിലായിരിക്കുമ്പോൾ വിമാനത്താവളത്തിലൂടെ നടക്കുന്നത് എത്രത്തോളം സന്തോഷകരമായ കാര്യമാണ്', എൻസിപി (എസ്പി) വക്താവ് എക്‌സിൽ കുറിച്ചു.
ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ദീപ്കെ തന്റെ അനുഭവം പങ്കുവെച്ചത്. 'അതിനിടയിൽ, ഉറക്കമൊഴിഞ്ഞ് വൈകിയെത്തുന്ന കണക്ഷൻ ഫ്ളൈറ്റും കാത്ത് ഞാൻ വിമാനത്താവളത്തിൽ രാത്രി ചെലവഴിച്ചു. ദീപാവലിക്ക് എത്താത്തതിന് അമ്മ കൊന്നു കളയാതിരിക്കാൻ കൊച്ചിയിലെ സമരത്തിൽനിന്ന് എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ', ദീപ്കെ കുറിച്ചു.
ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജന്തർ മന്തർ കൊച്ചിയിൽ’ എന്ന സിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ജനരോഷത്തിൽ 2029-ൽ നരേന്ദ്ര മോദി അധികാരത്തിൽനിന്ന് പുറത്താകുമെന്ന് പരിപാടിയിൽ ദീപ്‌കെ പറഞ്ഞു.
Content Highlights: CJP founder Abhijeet Dipke was stranded at Kochi airport overnight due to a delayed connecting flight., He was returning after participating in the CJP protest held at Rajendra Maidan, Ernakulam., Dipke shared his travel ordeal on X, responding to NCP (SP) spokesperson Aneesh Gawande's post about airport experiences., During the Kochi protest, Dipke stated that Narendra Modi will be ousted from power in 2029.
Published: 08 Nov 2026, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented