കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി രൂപത. വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടുളള ഇടയലേഖനം രൂപത പുറത്തിറക്കി. ക്രൈസ്തവ സമുദായത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ​ഗുരുതര ആരോപണം ഉൾപ്പടെ ഇതിലുണ്ട്. ഏപ്രിൽ അഞ്ചിന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന അവകാശ പ്രഖ്യാപന റാലിയോട് അനുബന്ധിച്ചാണ് ഇടയലേഖനം പുറത്തിറക്കിയത്. 

To advertise here,

സമുദായം അനുഭവിക്കുന്ന പ്രതിസന്ധികൾ ഇതെല്ലാമാണെന്ന് പറഞ്ഞുകൊണ്ടാണ് പത്തോളം കാര്യങ്ങൾ ഇടയലേഖനത്തിൽ പരാമർശിക്കുന്നത്. 2023-ൽ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി സർക്കാർ നിയോ​ഗിച്ച ജെബി കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം പരസ്യമാക്കാത്തത്തിൽ പ്രത്യേക താല്പര്യമുണ്ടെന്നും വിമർശനമുണ്ട്. 

ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സമുദായത്തോട് അനീതിയുണ്ടെന്നും കിട്ടേണ്ടവർക്ക് ഇത് കൃത്യമായി കിട്ടുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു. വന്യജീവി ആക്രമണങ്ങളെ സർക്കാർ ശാസ്ത്രീയമായി പരിഹരിക്കുന്നില്ലെന്നും കർഷകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും താമരശ്ശേരി രൂപത വിമർശിക്കുന്നു.