കോഴിക്കോട്: അച്ചടക്ക ലംഘനം നടത്തിയതിന്‍റെ പേരിൽ വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. താമരശ്ശേരി രൂപതയിലെ ഫാ. തോമസ് പുതിയ പറമ്പിലിനെയാണ് താമരശ്ശേരി ബിഷപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സ്ഥലംമാറ്റ ഉത്തരവ് മാനിക്കാതെ ഒളിവില്‍ പോയതാണ് സസ്‌പെന്‍ഷന് കാരണം.
ഫാ. തോമസ് പുതിയ പറമ്പിലിനോട് നൂറാംതോട് പള്ളി വികാരിയായി ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ 29-ന് ഉത്തരവിറക്കിയെങ്കിലും ചുമതല ഏറ്റെടുത്തിട്ടില്ല. ഫാ. തോമസ് പുതിയ പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സഭയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
മണിപ്പുരിലെ കലാപത്തിന് എതിരെ സഭ പുലര്‍ത്തുന്ന മൗനത്തിനും നിഷ്‌ക്രിയത്വത്തിനും കേരളസഭ ഭാവിയില്‍ മാപ്പ് പറയേണ്ടിവരുമെന്ന് ഫാ. തോമസ് പുതിയ പറമ്പിൽ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. കുരിശുപള്ളിയുടെ നേരെ ആക്രമണം ഉണ്ടായാലോ ക്രൈസ്തവ സ്ഥാപനത്തിന് മുന്നില്‍ സമരം ഉണ്ടായാലോ കത്തിജ്വലിക്കാറുള്ള സഭാസ്‌നേഹവും സമുദായബോധവും മണിപ്പുരിന്റെ കാര്യത്തില്‍ ഉണ്ടായില്ല. പേരിന് ഒരു മെഴുകുതിരി പ്രാര്‍ഥനയും പ്രസ്താവനയുമാണ് ഉണ്ടായതെന്നും ഫാ. തോമസ് പുതിയ പറമ്പിൽ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlights: thamarassery diocese father thomas puthiya parambil transfer discipline violation manipur
Published: 22 Jul 2023, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented