തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പികൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണനയിലെന്ന് മേയർ വി.വി. രാജേഷ്. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ചൂണ്ടിക്കാട്ടി.

To advertise here,

ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ടെന്ന് മേയർ പറയുന്നു. പൊങ്കാലയ്ക്കായി ചുടുകല്ല് കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണമെന്നാണ് മേയറുടെ നിർദേശം.

ഘട്ടംഘട്ടമായി മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് മേയർ പറഞ്ഞു. കമ്പികൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പുകയും പൊടിയും കുറയ്ക്കാനാകുമെന്നും ഇതിലൂടെ മാലിന്യപ്രശ്നം ലഘൂകരിക്കാൻ സാധിക്കുമെന്നുമാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്.