കോഴിക്കോട്: ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് വിലക്ക് ഏര്‍പ്പെടുത്തി ബിഷപ് റെമജിയോസ് ഇഞ്ചനാനിയില്‍ ഉത്തരവിറക്കി. ഫാ.അജിയെ വിചാരണ ചെയ്യാന്‍ രൂപവത്കരിച്ച ട്രൈബ്യൂണലിന്റെ വിചാരണ തീരുന്നതുവരെയാണ് വിലക്ക്.
കത്തോലിക്കാ സഭയിലെ വൈദികനായി തുടരാന്‍ ഫാ.അജി ആഗ്രഹിക്കുന്നുണ്ടങ്കില്‍ മാത്രമേ ഈ വിലക്കുകള്‍ ബാധകമാകുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കൂദാശാ പരികര്‍മ്മങ്ങളില്‍ നിന്നും ഫാ.അജിയെ വിലക്കിയിട്ടുണ്ട്. വിചാരണ കാലയളവില്‍ കോഴിക്കോട് മേരിക്കുന്നിലെ രൂപതാ വൈദിക മന്ദിരത്തില്‍ താമസിക്കണം. വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റൊരിടത്തും കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും പരസ്യമായി കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കുമ്പസാരിപ്പിക്കാനായി ഫാ.അജിക്ക് നല്‍കിയ അനുവാദം പിന്‍വലിച്ചതായും ബിഷപ് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മരണസന്നനായ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കുമ്പസാരിപ്പിക്കാം.
വൈദിക മന്ദിരത്തില്‍ അല്ലാതെ വേറെ എവിടേയും താമസിക്കാന്‍ പാടില്ല. വൈദിക മന്ദിരം ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി കൂടാതെ യാത്ര ചെയ്യാനും ആരേയും സന്ദര്‍ശിക്കാനും പാടില്ല. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകാനും മതമേലധികാരികളേയും നിയമവിദഗ്ദ്ധരേയും കാണാന്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതാന്‍ പാടില്ല, ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതു മീറ്റിങ്ങില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിവയും ഉത്തരവില്‍ പറയുന്നുണ്ട്.
മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്ക് മാറ്റിയെങ്കിലും ചുമതലയേറ്റെടുത്തില്ല. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോയി. വൈദികനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതു പിന്‍വലിച്ചശേഷമാണ് വിചാരണയ്ക്ക് ട്രിബ്യൂണലിനെ നിയമിച്ചത്. കാനോനിക നിയമം അറിയാവുന്ന വൈദികനെ വക്കീലായി നിയമിക്കാം.
Content Highlights: Thamarassery Diocese bans priest Aji Puthiyaparambal
Published: 24 Nov 2023, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented