തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് മേയർ വി.വി. രാജേഷ്. ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ടെന്ന് മേയർ വ്യക്തമാക്കി. ചുടുകല്ലടുപ്പുകൾ പരമാവധി ഒഴിവാക്കണമെന്നാണ് മേയറുടെ നിർദേശം.

To advertise here,

ഘട്ടങ്ങളായി മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് മേയർ പറഞ്ഞു. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പുകയും പൊടിയും കുറയ്ക്കാനാകുമെന്നും ഇതിലൂടെ മാലിന്യപ്രശ്നം ലഘൂകരിക്കാൻ സാധിക്കുമെന്നുമാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.

സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ചൂണ്ടിക്കാട്ടി.