തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിൽക്കയറ്റി. സാമ്പിൾ മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിനു പിന്നാലെയാണ് കുരങ്ങ് കൂട്ടിലേക്ക് തിരിച്ചെത്തിയത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറിയത്. ഭക്ഷണം നൽകി കൂട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിരുന്നു.
2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയിരുന്നു. അന്ന് ഏറെ പരിശ്രമിച്ചാണ് കുരങ്ങിനെ തിരികെ മൃഗശാലയിലെത്തിച്ചത്.
Content Highlights: Hanuman langur escaped from its cage at Thiruvananthapuram Zoo., Authorities used sample tranquilizers and firecrackers to drive it back., The same monkey had previously escaped into the city in the past., Brought from Tirupati in 2023, the monkey's movements were closely monitored.
Published: 24 Nov 2026, 05:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented