
താമരശ്ശേരി: വന്യജീവി ആക്രമണം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എല്ലാ ഇടവകകളിലും പ്രതിഷേധജ്വാല സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി രൂപത. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി രൂപതാ മെത്രാന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും.
സമീപദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷും പോളും ആഴ്ചകള്‍ക്ക് മുമ്പ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസും ശരാശരി കര്ഷകന് നേരിടുന്ന ദുരവസ്ഥയെയും അനീതിയേയും പ്രതിഫലിപ്പിക്കുന്നുവെന്ന് സര്‍ക്കുലറില്‍ പറയുന്നു. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഭരണകൂടത്തിന്റേയും വനംവകുപ്പിന്റേയും അനാസ്ഥയും നിഷ്ക്രിയത്വവും കാരണമാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.
'ഭയമില്ലാതെ ജീവിക്കാനും കൃഷി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കിത്തരാനുമാണ് സര്‍ക്കാരിനോട് ചോദിക്കുന്നത്. വന്യമൃഗശല്യം തടയാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഇതിനകം പലപ്രാവശ്യം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അവ സമയോചിതമയി നടപ്പാക്കിയിരുന്നെങ്കില്‍ ഈ ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു. ജീവിക്കാനും കൃഷി ചെയ്യാനുമുള്ള കര്‍ഷകന്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ഭരണകൂടത്തിന്റേയും വനംവകുപ്പിന്റേയും ക്രൂരമായ സമീപനം ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല.' -സര്‍ക്കുലറില്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
Content Highlights: Thamarassery Diocese urges Prathishedha Jwala protest against state government on wild animal attack
Published: 17 Feb 2024, 08:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented