ആലപ്പുഴ: ജോലിയെക്കാൾ വലുതല്ല യൂണിയൻ. ഗ്രാമപ്പഞ്ചായത്തുകളിലെ താത്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാർ ഇങ്ങനെ ചിന്തിച്ചപ്പോൾ ചെന്നെത്തിയതു ഭരണകക്ഷി യൂണിയനിൽ.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുഹമ്മദ് ഷിയാസ് എം.എൽ.എ. യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ആയതോടെ പിരിച്ചുവിടൽ ഭീഷണിയൊഴിഞ്ഞെന്നു സംഘടനാഗ്രൂപ്പുകളിൽ അറിയിപ്പുമെത്തി.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഗ്രാമപ്പഞ്ചായത്തുകളിൽ താത്കാലിക നിയമനം ലഭിച്ച ഹെൽത്ത് ഇൻസ്പെക്ടർമാരാണ് സി.ഐ.ടി.യു. അനുകൂല നിലപാടു മാറ്റി ഐ.എൻ.ടി.യു.സി.യിലെത്തിയത്. മുൻപ് സി.ഐ.ടി.യു. നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഇവർ. അതിനാൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പി.എസ്.സി. റാങ്കുപട്ടിക നിലവിൽ വന്നിട്ടും താത്കാലിക നിയമനം പുതുക്കി.
ഇതിനെതിരേ റാങ്കുപട്ടികയിലുള്ളവർ പ്രതിഷേധിച്ചു, കേസും കൊടുത്തു. യു.ഡി.എഫ്. സർക്കാർ താത്കാലികക്കാരെ പിരിച്ചുവിട്ട് സ്ഥിരം നിയമനം നടത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇതിനിടെയാണ് യൂണിയൻ മാറ്റവും കൂറുമാറ്റവും.
2025 ജൂണിലാണ് ഗ്രാമപ്പഞ്ചായത്തുകളിൽ താത്കാലികമായി ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിച്ചു തുടങ്ങിയത്. ആദ്യം 505 പേരെയും പിന്നീട് 436 പേരെയും നിയമിച്ചു. 941 ഗ്രാമപ്പഞ്ചായത്തുകളിലും താത്കാലിക നിയമനം നടത്തി. മാലിന്യപ്രശ്നം പരിഹരിക്കൽ, വിവിധ സ്ഥാപനങ്ങൾക്കു ലൈസൻസു നൽകൽ തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിസന്ധിയുണ്ടായതിനാലാണ് താത്കാലിക നിയമനം നടത്തിയത്. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും സ്ഥിരം നിയമനം നടത്തുന്നതിനു തടസ്സമായി.
Content Highlights: Temporary health inspectors in Alappuzha grama panchayats switched from CITU to INTUC., The move aims to protect their jobs from termination despite an active PSC rank list., MLA Muhammed Shiyas became the state president of the union, easing layoff fears., Temporary appointments began in June 2025 across 941 grama panchayats due to waste management crises and financial constraints.
Published: 30 Sept 2026, 06:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented