
താനൂർ(മലപ്പുറം): ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടൽമീനുകൾക്ക് പൊന്നുംവില.
ലഭ്യതക്കുറവുകാരണം മാസങ്ങളായി മീനിന് വലിയ വിലയായിരുന്നു. നിരോധനംകൂടി വന്നതോടെ വില കുതിച്ചുയർന്നു. മുൻകാലങ്ങളിൽ കിലോയ്ക്ക് 50 രൂപയ്ക്ക് വിറ്റിരുന്ന പലവക മത്സ്യങ്ങൾക്ക് നിലവിൽ വില 200 രൂപയിലേറെയാണ്. മത്തിക്ക് കിലോ 360 രൂപയും.
മഴക്കാലമെത്തുന്നതോടെ ചെറുതോണിക്കാർക്ക് നല്ലതോതിൽ മീൻ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ നിരാശയാണ്. കടലിലെ പ്രതികൂല കാലാവസ്ഥ കാരണം മീൻപിടിത്തത്തിനു പോകാനാകാത്ത സാഹചര്യവുമാണ്. നിലവിൽ ജില്ലയിലെ തീരദേശങ്ങളിൽ മത്സ്യലഭ്യത നാമമാത്രമാണ്. അതിനാൽ മറ്റു ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യമാണ് വിപണിയിലെത്തുന്നതിൽ അധികവും. അതേസമയം വലിയ വിലയായതിനാൽ വിൽപ്പനയും കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. കടൽ ഇളകിമറിഞ്ഞ് മത്സ്യപ്രജനനം നടന്നാൽ രണ്ടുമാസത്തിനകം സീസണാകുമെന്ന് ഇവർ പറയുന്നു. മീനിനൊപ്പം ഇറച്ചിക്കോഴിക്കും വിലവർധനവാണ്. പെരുന്നാൾ സീസണിലെ വില താഴേക്കുവന്നിട്ടില്ല. നിലവിൽ കിലോ വില 240 രൂപയോളമാണ്.
Content Highlights: Trawling ban leads to significant fish scarcity in Tanur., Prices for common fish have surged; sardine now costs 360 INR/kg., Adverse weather conditions prevent small-scale fishing operations., Reliance on fish imports from other districts and states., Poultry prices remain high at 240 INR/kg post-festival season.
Published: 12 Jun 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented