തിരുവനന്തപുരം: പി.എസ്.സി. ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനും മറ്റ് പി.എസ്.സി. അംഗങ്ങൾക്കും എസ്ഐടി നോട്ടീസ് നൽകി. കേസിൽ മൊഴിയെടുക്കലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

To advertise here,

നിലവിൽ ചോദ്യം ചെയ്യൽ എന്ന നിലയിലേക്ക് അന്വേഷണം കടന്നിട്ടില്ല. മൊഴിയെടുക്കലിന് ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് നീങ്ങുകയെന്നാണ് വിവരം. എസ്ഐടി മേധാവി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാകും മൊഴിയെടുക്കൽ നടപടികൾ നടക്കുക.

മുമ്പ് നടന്ന ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പരീക്ഷാർഥികൾ എഴുതിയ ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയെന്നും, ഇതിലൂടെ പരീക്ഷാ ഫലം തന്നെ അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പ്രധാന വിമർശനം.