തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച മാധ്യമപ്രവർത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്‌കാരത്തിന് അർഹരായവരെ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടർ, മികച്ച വീഡിയോഗ്രാഫർ, മികച്ച ഓൺലൈൻ വിഭാഗം വാർത്ത ഉൾപ്പെടെ മാതൃഭൂമിക്ക് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു.

To advertise here,

മാതൃഭൂമി ഡോട്ട്‌കോമിലെ അജ്മൽ എൻ.എസിന്റെ 'ഇനിയൊരു ജോയ് ഉണ്ടാവരുത്; തിരുവനന്തപുരത്തെ തോടുകളിൽനിന്നും മാലിന്യം നീക്കംചെയ്യാൻ യന്ത്രച്ചൂൽ' ആണ് മികച്ച ഓൺലൈൻ വാർത്തയായി തിരഞ്ഞെടുക്കപ്പെട്ടത്.

ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഇ.വി. ഉണ്ണികൃഷ്ണൻ മികച്ച റിപ്പോർട്ടറായും ഷാജു ചന്തപ്പുര മികച്ച ന്യൂസ് വീഡിയോഗ്രാഫറായും തിരഞ്ഞെടുക്കപ്പെട്ടു. 'കുട്ടിയമ്മയുടെ സ്വപ്‌നവീട്' ആണ് ഇരുവർക്കും പുരസ്‌കാരത്തിനർഹമായ വാർത്ത.

അച്ചടി മാധ്യമ വിഭാഗത്തിൽ എം.വി. വസന്ത് (മികച്ച റിപ്പോർട്ടർ, ദീപിക), വിനോദ് പായം (പ്രത്യേക പരാമർശം, ദേശാഭിമാനി), എസ്.ആർ. പ്രവീൺ (മികച്ച റിപ്പോർട്ടർ, ദി ഹിന്ദു), ശരത് കൽപ്പാത്തി (മികച്ച ഫോട്ടോഗ്രാഫർ, ദേശാഭിമാനി) എന്നിവരും ദൃശ്യമാധ്യമ വിഭാഗത്തിൽ (ആർ. ശ്രീജിത്ത് (മികച്ച റിപ്പോർട്ടർ, 24 ന്യൂസ്), കെ.ജി. ഷിബിമോൾ (മികച്ച റിപ്പോർട്ടർ, ഇന്ത്യ ടുഡെ), നീതു രഘുകുമാർ (മികച്ച റിപ്പോർട്ടർ, സി.എൻ.എൻ.-ന്യൂസ്18) എന്നിവരേയും തിരഞ്ഞെടുത്തു.