‘ഇനിയൊരു ജോയ് ഉണ്ടാവരുത്’; തോടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാൻ യന്ത്രച്ചൂൽ
തിരുവനന്തപുരം നഗരത്തിലെ ആറ് തോടുകളിൽ നിന്നും മൂന്ന് വർഷംകൊണ്ട് നീക്കം ചെയ്തത് ഏകദേശം 900 ടൺ ഖരമാലിന്യം. കോർപ്പറേഷൻ്റെ സഹായത്താൽ പ്ലാസ്റ്റിക് ഫിഷർ എന്ന ജർമൻ കമ്പനി തോടുകളിൽ സ്ഥാപിച്ച യന്ത്രച്ചൂൽ (ട്രാഷ് ബും) എന്ന സംവിധാനത്തിലൂടെയാണ് അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നത്. നിലവിൽ 12 ട്രാഷ് ബുമാണ് പല തോടുകളിലായി സ്ഥാപിച്ചിട്ടുള്ളത്. ആയിഴഞ്ചാൻ തോട്ടിൽ മാത്രമായി മൂന്ന് ട്രാഷ് ബുമാണുള്ളത്. ഇക്കൊല്ലം മാത്രം 180 ടൺ മാലിന്യം നീക്കം ചെയ്തു. മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി ജോയ് എന്ന ശുചീകരണ തൊഴിലാളി മരണപ്പെടാൻ ഇടയായ ആമയിഴഞ്ചാന്‍ തോട്ടിലെല്ലാം വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജനങ്ങളുടെ സഹകരണവും പ്ലാസ്റ്റിക് നിർമാർജനത്തിൽ പ്രധാനമാണെന്നും കമ്പനി അധികൃതർ പറയുന്നു.
Content Highlights: German company`s innovative `Trash Boom` system removes 900 tons of solid waste from Thiruvananthapuram`s canals in 3 years. Learn how technology is cleaning city waterways.
Published: 12 Dec 2025, 11:14 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented