ശ്രീകാര്യം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ ജീവനെടുത്തത് ആഴ്ചകളായി സുഹൃത്തുക്കൾ ചേർന്ന് നടത്തിയ സിനിമയെ വെല്ലുന്ന ആസൂത്രണത്തിലൂടെയെന്ന് പോലീസ്. പെൺകുട്ടിയുമായി അഭിരാമിന് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പെൺകുട്ടിയുടെ മറ്റൊരു സുഹൃത്ത് പതിനേഴുകാരൻ അഭിരാമിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് അഭിരാമിന്റെ ഇൻസ്റ്റാഗ്രാമിലേക്ക് വന്ന ആ ഒരു സന്ദേശമാണ് ദുരന്തങ്ങൾക്ക് തുടക്കമിട്ടത്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐ.ഡി.യിൽ നിന്നാണ് അഭിരാമിന് സന്ദേശം ലഭിച്ചത്. അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിശ്വസിച്ച് വീട്ടിൽനിന്ന് ഇറങ്ങിയ അഭിരാമിന് അത് മരണത്തിലേക്കുള്ള വിളിയായി മാറുകയായിരുന്നു.
പാങ്ങപ്പാറ ബസ് സ്റ്റോപ്പിൽനിന്ന് സുഹൃത്തും കൂട്ടാളിയും ചേർന്ന് പേരൂർ അങ്കണവാടിയിലേക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഴത്തോട്ടത്തിൽ വച്ചുണ്ടായ വാഗ്വാദത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു.
ശ്വാസംമുട്ടി വീണ് അഭിരാം ചലനമറ്റതോടെ മൃതദേഹം ചാക്കിലാക്കി തൊട്ടടുത്ത കാടുമൂടിയ പറമ്പിലെ താഴ്ചയിലേക്ക് തള്ളി കരിയിലകൾ വാരിയിട്ടു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം ഇവിടെ തള്ളിയതാണോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അഭിരാമിനെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ ഫോൺകോളുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ മണിക്കൂറുകൾക്കകം പ്രതികളിലേക്ക് എത്തിച്ചത്. കസ്റ്റഡിയിലായ പതിനേഴുകാരൻ കുറ്റം സമ്മതിച്ചതോടെയാണ് മൃതദേഹം കണ്ടെടുത്തത്.
Content Highlights: Kerala police arrested suspects in the planned murder of Plus One student Abhiram in Pangappara, who was lured through an Instagram message and killed over personal disputes.
Published: 03 Nov 2026, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented