തൃശൂർ: സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽവന്നതിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി നല്ല സഹകരണമാണുള്ളതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഒരു കേന്ദ്രമന്ത്രിക്കോ എംപിക്കോ കഴിഞ്ഞ പത്തുവർഷമായി ലഭിക്കാതിരുന്ന പിന്തുണയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂർ ശക്തൻ മാർക്കറ്റ് വികസന പദ്ധതിയിലടക്കം മുഖ്യമന്ത്രി വകുപ്പുകൾക്ക് നൽകിയ കൃത്യമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള നടപടികളുണ്ടായതെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന്റെ വികസനത്തിനായി 99.7 കോടി രൂപയുടെ സ്വദേശ് ദർശൻ പദ്ധതി ലഭ്യമായാൽ അത് ജനങ്ങളുടെയും കച്ചവടക്കാരുടെയും ജീവിതത്തിലേക്കാണ് എത്തുന്നത്. 2024-ൽ മന്ത്രിയായ ശേഷം ഒപ്പിട്ട ഫയലുകളിൽ മൂന്ന് പദ്ധതികൾ തന്റെ പ്രധാന പ്രോജക്റ്റുകളായിരുന്നുവെന്നും ഇതിന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Union Minister Suresh Gopi praised Kerala Chief Minister VD Satheesan for unprecedented cooperation and support on key development projects in Thrissur, noting that he receives backing that was unavailable over the past decade.
Published: 17 Sept 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented