കൊച്ചി: പിഎസ്സി പ്രവർത്തനങ്ങളിലെയും മൂല്യനിർണയത്തിലെയും ഗുരുതരമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ശക്തമായ നിലപാടെടുത്ത് സർക്കാർ. ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് പി.എസ്.സിക്കെതിരെ ഇതുവരെ 180-ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഇവയിൽ മൂന്നെണ്ണത്തിൽ ഇതിനോടകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് പോലും ഈ ക്രമക്കേടുകളിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന ഗൗരവകരമായ സംശയം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയിൽ ഉന്നയിച്ചു. ഈ വെളിപ്പെടുത്തലുകൾ പിഎസ്സിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംഭവിച്ചത് കേവലം ഒരു ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമാണെന്നും, തെറ്റ് തിരുത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമുള്ള പി.എസ്.സി.യുടെ വാദത്തെ സർക്കാർ കോടതിയിൽ തള്ളി. ഇതൊരു ക്ലറിക്കൽ മിസ്റ്റേക്കായി കാണാൻ കഴിയില്ലെന്നും ഇതിനു പിന്നിൽ ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ആസൂത്രണ ബോർഡിലെ പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ പി.എസ്.സി.ക്കെതിരെ 180-ഓളം പരാതികളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പരാതികളിൽ നിലവിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷയിലെ എട്ടുമുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ മൂല്യനിർണയമാണ് നടക്കാതെ പോയത്. തങ്ങൾക്ക് തെറ്റിയ ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി നൽകാൻ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ആസൂത്രണ ബോർഡ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ വ്യക്തിക്കെതിരെ വരെ അന്വേഷണം നടക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Content Highlights: The government has taken a strong stance in the High Court regarding serious irregularities in PSC operations and evaluation, with over 180 complaints received and FIRs registered in three cases. Concerns were raised about the potential involvement of job seekers in these irregularities, further complicating the situation for the PSC. The government rejected PSC's claim of a clerical mistake, suggesting a deliberate group activity behind the errors, and investigations may extend to top-ranked individuals on the list.
Published: 02 Nov 2026, 03:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented