തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചരണത്തിലും അങ്ങനെ ഒരു വാക്കേ ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു നോക്കാം’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് ഇവിടെ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും സ്ഥലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലവുമുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് ഭരിച്ച സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചത്. ഇപ്പോഴത്തെ സർക്കാരെങ്കിലും അതിൽ വിമുഖത കാണിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ വാദം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. തൃശ്ശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. "എയിംസ് ആലപ്പുഴ തന്നെ" എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ ഇടപെടലുകൾ കാരണം തകർന്ന ആലപ്പുഴയിലേക്ക് എയിംസ് വരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും തൃശ്ശൂരിൽ വരണമെന്ന് താൻ മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ, "എയിംസ് വരും കേട്ടോ മറ്റേ മോനെ" എന്ന സുരേഷ് ഗോപിയുടെ പ്രതികരണവും അന്ന് ചർച്ചയായിരുന്നു.
Content Highlights: Union Minister Suresh Gopi claims he never promised AIIMS during the election campaign., He stated that AIIMS can be brought to Thrissur if the Kerala government provides land in Mannuthy, Police Academy, or Mattathur., Reports indicate the state government has not yet submitted an official proposal for AIIMS land., Archived statements show Suresh Gopi previously made remarks about AIIMS, causing public confusion over his current stance.
Published: 28 Aug 2026, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented