സംസ്ഥാന സർക്കാർ സമർപ്പിച്ച അന്തിമ പട്ടികയിൽ വെള്ളൂരും തൃശ്ശൂർ ജില്ലയിലെ കൊരട്ടിയുമാണുള്ളത്

വൈക്കം: സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വൈക്കം വെള്ളൂരിൽ ആകാൻ സാധ്യത. കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ സമർപ്പിച്ച അന്തിമ പട്ടികയിൽ വൈക്കം വെള്ളൂരും തൃശ്ശൂർ ജില്ലയിലെ കൊരട്ടിയുമാണുള്ളത്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഒാഫീസിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വെള്ളൂരിലെ കെ.പി.പി.എൽ. ഉടമസ്ഥതയിലുള്ള സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് കെ. ബിനിമോൻ എം.എൽ.എ. അറിയിച്ചു.
എയിംസിനുവേണ്ടി വിശദ പദ്ധതി സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കെ. മുരളീധരൻ ജൂലായിൽ നിർദേശം നൽകിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി വെള്ളൂർ സന്ദർശിച്ചിരുന്നു. തുടർന്ന് ഒൻപത് നിർദേശങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ മൂന്ന് നിർദേശവും വെള്ളൂരിനുവേണ്ടിയായിരുന്നു. അവസാനത്തെ നാല് സ്ഥലത്തെ പട്ടിക തയ്യാറാക്കിയപ്പോഴും വെള്ളൂരിനായിരുന്നു മുൻഗണന.
- വെള്ളൂരിൽ കെ.പി.പി.എല്ലിനുള്ള 692 ഏക്കറിൽ 227.18 ഏക്കർ ഭൂമി ഇവിടെ സൗജന്യമായി ലഭ്യമാക്കാനാകും.
- ഒരാളെപ്പോലും ഒഴിപ്പിക്കാതെ എയിംസ് സ്ഥാപിക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിവിടം. 200 ഏക്കർ സ്ഥലമാണ് എയിംസിന് വേണ്ടത്.
- വെള്ളൂരിനുവേണ്ടി മന്ത്രി അനൂപ് ജേക്കബ്, കെ. ബിനിമോൻ എം.എൽ.എ, പെരുവ ജനകീയ പ്രതികരണവേദി എന്നിവർ നൽകിയ ഭൂവിനിയോഗ നിർദേശമായിരുന്നു പരിഗണിച്ചത്.
- മധ്യകേരളത്തിൽ സ്ഥിതിചെയ്യുന്നതും വെള്ളൂരിന് അനുകൂലമാണ്.
Published: 02 Oct 2026, 09:18 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented