കൊട്ടാരക്കര: പോലീസ് കസ്റ്റഡിയിലിരിക്കേ സോളാർ തട്ടിപ്പ് കേസിലെ പ്രതി ലൈംഗികപീഡനം ആരോപിച്ച് എഴുതിയ കത്തിൽ 21 പേജേ ഉണ്ടായിരുന്നുള്ളൂവെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പാണ് കൊട്ടാരക്കര കോടതിയിലെ വിചാരണയിൽ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
21 പേജാണ് പ്രതി എഴുതിയതെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20-നാണ് പെരുമ്പാവുർ ഡിവൈഎസ്‍പി ജയിലിൽ എത്തിച്ചത്. ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെത്തിയത്. അഭിഭാഷകന് നൽകാനുള്ളതാണെന്നറിയിച്ചതോടെ കത്ത് അവരെത്തന്നെ ഏൽപ്പിച്ചു. ജൂലായ് 24-ന് കാണാനെത്തിയ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ അവർ ഈ കത്ത് കൈമാറി. ഇത് സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് ഹാജരാക്കി.
എന്നാൽ, പ്രതി സോളാർ കമ്മിഷനുമുൻപിൽ നൽകിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്നാരോപിച്ചാണ് അഭിഭാഷകൻ സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ ഹർജി നൽകിയത്. മന്ത്രി ഗണേഷ്‌കുമാറും പ്രതിയും ഗൂഢാലോചന നടത്തിയാണ് ഇത് എഴുതിച്ചേർത്തതെന്നാണ് ആരോപണം.
Content Highlights: Solar Scam Case: Jail Superintendent's Testimony Sheds Light on Alleged Letter Tampering
Published: 29 Nov 2025, 06:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented