മാധ്യമങ്ങൾ നിക്ഷിപ്തതാത്പര്യങ്ങൾക്കു വഴങ്ങരുതെന്നും സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം: ജനപ്രതിനിധിസഭയിൽ നേരിട്ടു ചോദ്യംചോദിക്കാൻ കഴിയുന്നതരത്തിൽ ജനങ്ങളുടെ ദിവസം ആഘോഷിക്കാനുള്ള ആലോചന തുടങ്ങിയതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നടത്തിയ ‘അഭിപ്രായസ്വാതന്ത്ര്യവും ഫോർത്ത് എസ്റ്റേറ്റും: ഭാവിയിലേക്കുള്ള പുതിയ ചിന്താധാരകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ നിക്ഷിപ്തതാത്പര്യങ്ങൾക്കു വഴങ്ങരുത്. സ്ഫടികരൂപത്തിൽ ജനങ്ങൾക്ക് വിവരങ്ങൾ കൈമാറണം. നിയമസഭ മനുഷ്യാവകാശ കമ്മിഷന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും സ്പീക്കർ പറഞ്ഞു.
മുഖ്യധാരാമാധ്യമങ്ങളിൽ പലപ്പോഴും കാണാത്ത പല സുപ്രധാന വിവരങ്ങളും നമുക്കു ലഭിക്കുന്നത് സാമൂഹികമാധ്യമങ്ങളിൽ നിന്നാണെന്ന് മുഖ്യാതിഥിയായ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ഗാസ, ജന്തർമന്തർ സമരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ട പല വിവരങ്ങളും നമുക്ക് ലഭിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെയാണ്. അതേസമയം 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തുന്ന നിയമനിർമാണത്തിന് വിവിധ രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞതായി ശശികുമാർ പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി.രാധാകൃഷ്ണൻ, വി.എസ്.രാജേഷ്, കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്, കമ്മിഷൻ അംഗം വി.ഗീത, കമ്മിഷൻ സെക്രട്ടറി കെ.എസ്.ശ്രീജ എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരനും ചിന്തകനുമായ എൻ.ഇ.സുധീർ മോഡറേറ്ററായിരുന്നു.
Content Highlights: Kerala Assembly Speaker Thiruvanchoor Radhakrishnan said consultations have begun to celebrate a People's Day enabling citizens to directly ask questions in the House, while inaugurating a Human Rights Commission seminar.
Published: 23 Nov 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented