തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ ഉയർന്ന വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണ കമ്മിഷനെ വെച്ച് പാർട്ടി. കെ.എൻ.ബാലഗോപാലും ടി.പി.രാമകൃഷ്ണനും അടങ്ങിയ രണ്ടംഗ കമ്മിഷനാണ് അന്വേഷണം നടത്തുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
പി.ജയരാജനാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ആരോപണം ഉന്നയിച്ചിരുന്നത്. തുടർന്ന് ഇ.പി.ജയരാജൻ പി.ജയരാജനെതിരെയും പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗത്തിന്റെ പരാതികളും അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
2022-ലാണ് വിഷയം ആദ്യമായി പി.ജയരാജൻ പാർട്ടിക്ക് മുന്നിലെത്തിക്കുന്നത്. വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജന് നിക്ഷേപം ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം മാധ്യമങ്ങൾക്ക് മുമ്പാകെ ഇ.പി.ജയരാജൻ നിഷേധിക്കുകയാണ് ഉണ്ടായത്. ഭാര്യ സർവീസിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി.
എന്നാൽ ഒരു മാസം മുമ്പ് കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ഇത് വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നും ജയരാജന്റെ സഹോദരീപുത്രൻ വെളിപ്പെടുത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പി.ജയരാജൻ വിഷയം വീണ്ടും പാർട്ടിയിൽ ഉയർത്തിയത്. തുടർന്നാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.
Content Highlights: CPM forms a two-member committee comprising K.N. Balagopal and T.P. Ramakrishnan., The inquiry focuses on allegations surrounding the Vaidekam resort involving E.P. Jayarajan., Complaints from both factions within the party will be thoroughly investigated.
Published: 23 Nov 2026, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented