തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രവും. ലാഭകരമായ നെറ്റ് മീറ്ററിങ് ഉപയോഗിക്കുന്നതിന്റെ പരിധി നിയന്ത്രിക്കാനും പ്രത്യേക ചാർജ് ചുമത്താനും സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം നൽകും വിധം ചട്ടത്തിൽ മാറ്റം വരുത്തും. ഇതിന്റെ കരട് പുറത്തിറക്കി. ബാറ്ററി സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കി. ഇതിന്റെ പരിധി കമ്മിഷനുകൾക്ക് തീരുമാനിക്കാം.
കേരളത്തിലെ റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ സോളാർ വൈദ്യുതി ഉത്പാദനച്ചട്ടങ്ങളെ പിന്തുണയ്ക്കുന്നതാണ് ഭേദഗതി. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവ നടപ്പായാൽ സോളാർ ഉത്പാദകരിൽ പല വിഭാഗങ്ങൾക്കും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ലാഭം കുറയും. അടയ്‌ക്കേണ്ട ബിൽ കൂടും.
വൈദ്യുതി സംബന്ധിച്ച പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്നും കരടിലുണ്ട്.
• പുരപ്പുറത്തല്ലാതെ പരിസരത്തുള്ള മറ്റിടങ്ങളിലും സോളാർ നിലയങ്ങൾ സ്ഥാപിക്കാം
• അനുവദനീയമായ ലോഡിലും കൂടുതൽ ഉത്പാദനശേഷിയുള്ള നിലയം സ്ഥാപിക്കാം
• 10 കിലോവാട്ടിൽ കൂടുതലുള്ള എല്ലാവർക്കും 2028 ഏപ്രിൽ ഒന്നുമുതൽ വിവിധ സമയങ്ങളിൽ നിരക്കുകളിൽ വ്യത്യാസം വരുന്ന ടി.ഒ.ഡി. താരിഫ്
• ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ പതിവിൽനിന്ന് അഞ്ചിരട്ടി കൂടിയാലും അഞ്ചിലൊന്നായി കുറഞ്ഞാലും വിതരണക്കമ്പനി സ്വമേധയാ പരിശോധിച്ച് പരിഹരിക്കണം
•പരിധി കഴിഞ്ഞാൽ പ്രത്യേകനിരക്ക് •
: സോളാർ ഉത്പാദകർക്ക് നിലവിൽ നെറ്റ് മീറ്ററിങ് സംവിധാനത്തിലാണ് ബിൽ ലഭിക്കുന്നത്. പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് തുല്യം വൈദ്യുതി രാത്രി ഗ്രിഡിൽനിന്ന് സ്വീകരിക്കാം. കൂടുതലുള്ള ഉപയോഗത്തിനുമാത്രം വില നൽകിയാൽ മതി.
സോളാർ ഉത്പാദകരുടെ വൈദ്യുതി കടത്തിവിടാനും രാത്രിയിൽ വൈദ്യുതി സ്വീകരിക്കാനും വൈദ്യുതി ലൈനുകൾ (ഗ്രിഡ്) ഉപയോഗിക്കുന്നുണ്ട്. ഇത് പ്രസരണ-വിതരണനഷ്ടത്തിനും കാരണമാകും. ആ ചെലവുകൂടി കണക്കിലെടുത്ത് കമ്മിഷൻ നിശ്ചയിക്കുന്ന പരിധിക്കു മുകളിലുള്ള ഉപഭോഗത്തിന് പ്രത്യേകനിരക്ക് ഈടാക്കണം. 2027 ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പാക്കണം. 10 കിലോവാട്ടിന് മുകളിൽ പ്ലാന്റുള്ളവർ ഉത്പാദിപ്പിക്കുന്നതിന്റെ 10 ശതമാനം വൈദ്യുതി ബാറ്ററി ഉപയോഗിച്ച് ശേഖരിക്കണമെന്നാണ് കേരള കമ്മിഷൻ തീരുമാനിച്ചത്. ഈ പരിധിക്ക് മുകളിലുള്ളവർ 20 ശതമാനംവരെ ശേഖരിക്കുന്നത് നിർബന്ധമാക്കണമെന്നാണ് കേന്ദ്രചട്ടം ആവശ്യപ്പെടുന്നത്. 2028 ഏപ്രിൽ ഒന്നിന് ഇത് നടപ്പാക്കണം. കരടുചട്ടം സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന് വിട്ടിരിക്കുകയാണ്.
Content Highlights: Solar Energy, New Policy Implementation, Central Government
Published: 26 Nov 2026, 04:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented