കണ്ണൂർ: ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോരിൽ രണ്ടംഗ അന്വേഷണക്കമ്മിഷനെ നിയോഗിച്ചതായുള്ള വാർത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജയരാജന്മാർ പരാതി ഉന്നയിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
‘ഒരു പോരും പാർട്ടിക്കുള്ളിൽ നടക്കുന്നില്ല. പരാതിയുണ്ടോ ഇല്ലയോ എന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. പരാതി പാർട്ടിയാണ് കൈകാര്യംചെയ്യുക. വാർത്തയായി വന്ന എല്ലാ കാര്യങ്ങളും നിഷേധിക്കുകയാണ്. അങ്ങനെയുള്ള ഒരു കാര്യവും പാർട്ടി പുറത്തുപറയേണ്ട കാര്യമില്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ധനരാജ് വധക്കേസിലെ നടപടിക്രമങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഭരണകൂടത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരും ഭരണകൂടവും വേറെയാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
'അന്വേഷണം ഭരണസംവിധാനത്തിന്റെ ഭാഗമാണ്. ഇടതുപക്ഷ സംവിധാനമല്ല. സർക്കാരിന് വീഴ്ചയുണ്ടെങ്കിൽ അതുകൂടി പരിശോധിക്കട്ടെ. ബ്രാഞ്ച് സെക്രട്ടറി ആയിപ്പോയി എന്നതുകൊണ്ട് അദ്ദേഹത്തെ വിശ്വാസത്തിൽ എടുക്കുന്നില്ല എന്ന് ജുഡീഷ്യറി പറയുന്നു. ഭരണകൂടം പിണറായി വിജയന്റെ ആയിരുന്നോ? ഭരണകൂടം എന്ന് ഉദ്ദേശിക്കുന്നത് ഭരണം അല്ല. ഭരണം അതിന്റെ ഒരു ഭാഗം മാത്രമാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി ലെജിസ്ലേച്ചർ എല്ലാം ചേരുന്നതാണ് ഭരണകൂടം', എം.വി. ഗോവിന്ദൻ പറഞ്ഞു.
Content Highlights: MV Govindan denied reports regarding a two-member inquiry commission on the Jayarajan feud., Confirmed that no complaints were raised by either EP Jayarajan or P Jayarajan within the party., Stated that party matters are handled internally and need not be disclosed to the media., Addressed the Dhanaraj murder case, stating the government and the state apparatus are distinct entities.
Published: 25 Nov 2026, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented