ചിന്നക്കനാൽ: ചക്കക്കൊമ്പനുനേരെ വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ മയക്കുവെടി വെച്ചു. ചിന്നക്കനാൽ 301 കോളനിക്ക് സമീപമുള്ള ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. ചിന്നക്കനാലിൽ പെയ്തിരുന്ന മഴ മാറി കാലാവസ്ഥ തെളിഞ്ഞതോടെയാണ് ആനയുടെ സ്ഥാനം കണ്ടെത്തി മയക്കുവെടി വെക്കാൻ ദൗത്യസംഘത്തിന് സാധിച്ചത്. ആന പൂർണമായി മയങ്ങുന്നതുവരെ കാത്തിരിക്കും. ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് മയക്കുവെടി വെയ്ക്കാൻ സാധ്യതയുണ്ട്.
നിലവിൽ ഒന്നര കിലോമീറ്റർ അകലെ സിമന്റ് പാലത്ത് നിർത്തിയിരിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചക്കക്കൊന്പൻ നിലയുറപ്പിച്ച സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആനയുടെ കാലുകൾ ബന്ധിക്കുകയും കണ്ണ് മറച്ചുകെട്ടുകയും ചെയ്തശേഷം കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് നീക്കം. രണ്ട് മണിക്കൂറിനുള്ളിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം ഈ ഘട്ടത്തിലെത്തിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പിന്നീട് മഴ മാറിനിന്നതോടെ അനുകൂല സാഹചര്യമുണ്ടാവുകയായിരുന്നു.
Content Highlights: Mission Chakkakomban faces severe delays due to the elephant standing in a swampy area., Heavy rain and dense fog in Chinnakanal pose major challenges for tranquilization., A 100-member team including 5 veterinary officers and 2 kumki elephants are camped at the site., Plan includes tranquilizing the elephant and attaching an advanced GPS radio collar.
Published: 25 Nov 2026, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented