കൊച്ചി: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികൾ. കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പരാതിയുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും കുറ്റാരോപിതനായ ഡീനിനെതിരെ നടപടിയെടുക്കാൻ സുരേഷ് ഗോപി തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി.
ഡീൻ വിപിൻ വിജയിക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഡീൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് അതിജീവിതയെ മാനിക്കാത്തതിന് തുല്യമാണെന്നാണ് വിമർശനം.
Content Highlights: Satyajit Ray Film Institute students protest against chairman Suresh Gopi for failing to act on sexual harassment charges against Dean Vipin Vijay.
Published: 09 Jul 2026, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented