കാസർകോട്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർകോട് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.

To advertise here,

ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഓ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി. അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.