പത്തനംതിട്ട: നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയെന്ന യുവതികളുടെ പരാതിയിൽ ഡ്രൈവർക്കായി പോലീസ് അന്വേഷണം. വീടുകൾതോറും സാധനങ്ങൾ വിൽക്കുന്ന വയനാട് സ്വദേശിനിയെ(18) യും റാന്നി സ്വദേശിനിയെ(20) യുമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.50-ഓടെ പത്തനംതിട്ട സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്ന് ഒരാൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. സമാനജോലി ചെയ്യുന്നയാൾ എന്ന വ്യാജേന പരിചയപ്പെട്ടയാൾ യുവതികളുടെ കൈയിലുള്ള സാധനങ്ങൾ എളുപ്പത്തിൽ വിറ്റുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.

To advertise here,

എന്നാൽ, പലയിടത്തുവെച്ചും ഇയാൾ യുവതികളോട് ലൈംഗികാതിക്രമം കാട്ടി. ബഹളംവെച്ചപ്പോൾ വൈകീട്ട് 4.45-ഓടെ ഇരുവരെയും തടിയൂരിന് സമീപം ഇറക്കിവിട്ടു. യുവതികൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വാഹനനമ്പരും യുവതികൾ പോലീസിന് കൈമാറി. ഇതുപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.