തിരുവനന്തപുരം : പാറശാലയിൽ അമിതവേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു. ഹൈവേ പോലീസിന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.നെയ്യാറ്റിൻകരയിൽ നിന്ന് പാറശാല ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പോലീസ് സംഘത്തിന് മുന്നിലേക്കാണ് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികർ വീണത്.
രണ്ട് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പോലീസ് ജീപ്പിന് മുന്നിലേക്ക് വീഴുകയുമായിരുന്നു.
എതിർദിശയിൽ നിന്ന് വന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ട പോലീസ് ഡ്രൈവർ വാഹനം വേഗം കുറച്ച് ഒതുക്കിനിർത്തിയതാണ് വൻ അപകടം ഒഴിവാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ ജീപ്പിന്റെ മുന്നിലേക്ക് തെറിച്ചുവീണു. ഉദ്യോഗസ്ഥർ കൃത്യസമയത്ത് വാഹനം നിർത്തിയില്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് വഴിയൊരുങ്ങിയേനെ.
ഹൈവേ പോലീസിന്റെ സഹായത്തോടെ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: A speeding motorcycle crashed in front of a highway police jeep near Parassala, but the driver’s timely response helped avert a major accident.
Published: 05 Nov 2026, 02:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented