
ശിവപ്രിയയുടെ ഭർത്താവ് മനു കൈക്കുഞ്ഞുമായി പ്രതിഷേധിക്കുന്നു | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൈക്കുഞ്ഞുമായി പ്രിതിഷേധിച്ച് കുടുംബം. മരിച്ച ശിവപ്രിയയുടെ രണ്ടുകുട്ടികളുമായാണ് കുടുംബം ആശുപത്രിക്ക് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആരോഗ്യവതിയായി ആശുപത്രിയിൽ എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടുമെന്നും ശിവപ്രിയയുടെ ശിവപ്രിയയുടെ ഭർത്താവ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അണുബാധയെത്തുടർന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. വീട്ടുകാർ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നും ഡോക്ടർമാർ പറയുന്നു.
മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണു എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
Content Highlights: SAT Hospital Death: Family Protests Infant's Mother's Demise, Cites Negligence
Published: 09 Nov 2025, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented