തിരുവനന്തപുരം: സരിത നായര്‍ വ്യാജ നിയമന ഉത്തരവ് നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കി വിജിലന്‍സ്.
ബിവറേജസ് കോര്‍പ്പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് സരിത ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട രേഖകളും സിഡിയും വിജിലന്‍സ് പരിശോധിച്ചു. ബിവറേജസ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യാജ രേഖ നിര്‍മ്മിച്ചതില്‍ പങ്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാല്‍ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ ഇനി ഒരു അന്വേഷണം ഉണ്ടാകില്ല.
മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യജ നിയമന ഉത്തരവാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സ്വാഭാവികമായും പോലീസില്‍ പരാതിപ്പെടേണ്ട ബിവറേജസ് കോര്‍പ്പറേഷന്‍ പോലീസില്‍ പരാതി നല്‍കിയില്ല.
സരിതയുടെ അക്കൗണ്ടിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പണത്തിന്റെ തെളിവുകള്‍, ശബ്ദ രേഖ തുടങ്ങിയ തെളിവുകള്‍ മുന്നിലുള്ളപ്പോഴും സരിതയ്ക്ക് എതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ശബ്ദരേഖ പുറത്തുവിട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ വധഭീഷണി ഉണ്ടെന്ന ആരോപണം ഉണ്ട്. സരിത അഭിഭാഷകനെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥി തന്നെ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഇതോടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
Content Highlight: Saritha job fraud case
Published: 10 Feb 2021, 11:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented