
ശബരിമല: ശബരിമലയില്‍ രണ്ട് ദിവസമായി തുടരുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി ഒരുദിവസം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു. നേരത്തേ 90,000 ആയിരുന്ന വെര്‍ച്വല്‍ ക്യൂ പരിധി ഇപ്പോള്‍ 80,000 ആയാണ് കുറച്ചിരിക്കുന്നത്.
ശബരിമലയിലെ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് ശനിയാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. തിരക്ക് കുറയ്ക്കാനായി ദര്‍ശനസമയം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദര്‍ശനസമയം കൂട്ടാന്‍ കഴിയില്ല എന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചത്.
തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസും ദേവസ്വം ബോര്‍ഡും പരാജയപ്പെടുകയും വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് വെര്‍ച്വല്‍ ക്യൂ പരിധി വെട്ടിക്കുറച്ചുകൊണ്ട് തിരക്ക് നിയന്ത്രിക്കാന്‍ തീരുമാനമുണ്ടായത്.
ഒരുലക്ഷത്തിലേറെ ഭക്തരാണ് കഴിഞ്ഞ ദിവസം മലകയറിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയും സ്പോട്ട് ബുക്കിങ് വഴിയും മല കയറിയവരുടെ കണക്കാണിത്. വരും ദിവസങ്ങളിലും വലിയ തോതില്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്കി. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
Content Highlights: Sabarimala virtual queue daily limit cut down to control heavy crowd
Published: 09 Dec 2023, 10:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented