കൊച്ചി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്നു എന്ന കേസിലെ കുറ്റപത്രം നൽകുന്നതിനുള്ള പ്രോസിക്യൂഷൻ അനുമതി നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. വിചാരണ വൈകാതെ ആരംഭിക്കുന്നതിനാണിതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ച് വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയുമടക്കം 13 പേരാണ് പ്രതികൾ. 10 പേർക്കാണ് വിചാരണാനുമതി വേണ്ടത്. നാലു പ്രതികളുടെ കാര്യത്തിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ആറുപേർക്ക് ദേവസ്വം ബോർഡുമാണ് അനുമതി നൽകേണ്ടത്. അനുമതി കിട്ടിയാലുടൻ കോടതിയിൽ കുറ്റപത്രം നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ അറിയിച്ചു.
അസി. ലീഗൽ അഡ്വൈസർ കുറ്റപത്രത്തിന്റെ കരട് അംഗീകരിച്ച് നിയമോപദേശം നൽകിയതായും വിശദീകരിച്ചു.
Published: 11 Nov 2026, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented