സന്നിധാനം: 35 വർഷം തുടർച്ചയായി സന്നിധാനത്തെത്തി ദർശനം നടത്തി നടൻ സന്തോഷ് കീഴാറ്റൂർ. ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ പ്രതികളായവർക്ക് അയ്യപ്പൻ ശിക്ഷ നൽകിത്തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
'വിവാദങ്ങൾ ഭക്തരെ ബാധിക്കുന്നതല്ല. അത് ചെയ്തവർ, അതാരായാലും അതിന് കൂട്ടുനിന്നവർ ശിക്ഷിക്കപ്പെടണം. ചെറിയൊരു സാമ്പത്തികം പ്രതീക്ഷിച്ചാണല്ലോ ഇതൊക്കെ ചെയ്തത്. അതുകൊണ്ട് എന്താണ് അവർക്ക് ചെയ്യാൻ പറ്റുക. ഇതൊന്നും ഭക്തരെ ബാധിക്കുന്നില്ല എന്നത് തെളിയിക്കുന്നതാണ് ശബരിമലയിലെ ഭക്തജനക്കൂട്ടം', സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
കഴിഞ്ഞ 35 വർഷമായി താനും കുടുംബവും സന്നിധാനത്ത് എത്തുന്നുവെന്നും ഇത്തവണയും കുടുബത്തോടൊപ്പമാണ് എത്തിയതെന്നും സുഖകരമായ യാത്രയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: 35 Years at Sabarimala: Actor Santhosh Keezhattoor
Published: 26 Nov 2025, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented