പത്തനംതിട്ട: ശബരിമലയിൽ എല്ലാ രംഗത്തും സൂക്ഷ്മമായ നിരീക്ഷണം നടത്തേണ്ടതിന്റെ ആവശ്യകത പോലീസുകാരോടും മറ്റു ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ.

To advertise here,

'ഭക്ഷണത്തിൽ പോലും മായം ചേർക്കാൻ തയ്യാറാകുന്ന ചില ശക്തികളുണ്ട്. അന്നദാനം നടക്കുന്ന സ്ഥലത്ത് പോയി വല്ല എലിയെയും കൊണ്ടിട്ടാൽ എന്ത് ചെയ്യും? അതൊക്കെ പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. ചെറുതായി സംഭവിക്കാനിടയുള്ള പാളിച്ചകൾപോലും സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്' മുരളീധരൻ പറഞ്ഞു.

പത്തനംതിട്ടയിൽ അഖിലഭാരത അയ്യപ്പസേവ സംഘത്തിന്റെ അന്നദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. എല്ലാ കാര്യങ്ങളിലും തങ്ങൾ മോണിറ്റർ ചെയ്യുന്നുണ്ട്. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടെങ്കിൽ മണ്ഡലകാലം വളരെ ഭംഗിയായി നടത്താൻ നമുക്ക് കഴിയുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.