
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കത്തിനുശേഷം പ്രതികാരബുദ്ധിയോടെയുള്ള നീക്കം പാർട്ടിക്കുനേരേയുണ്ടാകുന്നതായി മുസ്ലിംലീഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാത്തതിന്റെ പേരിൽ എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികാരബുദ്ധി കാണിക്കുന്നുവെന്നാണ് ലീഗ് കരുതുന്നത്. അതിനിടെയാണ് മന്ത്രിസഭായോഗത്തിൽ കെ.സി. പക്ഷം നേതാവായ എ.പി. അനിൽകുമാറും പി.കെ. കുഞ്ഞാലിക്കുട്ടിയും കൊമ്പുകോർത്തത്. പ്രശ്‌നങ്ങൾ കെ.സി.യുടെ സഹായമില്ലാതെ പ്രിയങ്കവഴി രാഹുൽഗാന്ധിയെ ധരിപ്പിക്കാനാണ് ലീഗിന്റെ ആലോചന.
ഡൽഹിയിൽ ആസ്ഥാനമന്ദിരം തുറക്കുകയും യുവജന, വിദ്യാർഥിപ്രവർത്തകരടക്കം വോട്ടുചോരി പ്രക്ഷോഭത്തിൽ സജീവമാവുകയും ചെയ്തതോടെ സഖ്യത്തിൽ കൂടുതൽ ഇടംകിട്ടുമെന്നാണ് ലീഗ് കരുതിയത്. താരതമ്യേന ചെറിയ പാർട്ടികൾക്കു കിട്ടിയ പരിഗണനപോലും ലീഗിനുണ്ടായില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലാണ് അവഗണനയുടെ തുടക്കം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് അവസാനനിമിഷം ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യെ ഒഴിവാക്കി. രാംലീല മൈതാനിയിൽനടന്ന റാലിയിൽ പങ്കെടുത്തെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഗ്യാനേഷ് കുമാറിന്റെ പബ്ലിക് ഇംപീച്ച്മെന്റിലേക്ക് എം.എസ്.എഫ്. പ്രതിനിധികൾക്കു ക്ഷണമുണ്ടായില്ല.
തുടർന്ന് ലീഗിന്റെ അതൃപ്തി കോൺഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തി. അതിനുശേഷം 16-ന് ഡൽഹിയിൽനടന്ന സോണിയാഗാന്ധിയുടെ പുസ്തക പ്രകാശനച്ചടങ്ങിലേക്കും ലീഗിന് ക്ഷണമുണ്ടായില്ല. അതിനിടെയാണ് കെ.സി. പക്ഷം കേരളത്തിലും 'പാര പണിയുന്ന' അനുഭവം ലീഗിനുണ്ടായത്. അപ്പോഴും നേതാക്കൾ പരസ്യപ്രതിഷേധത്തിനു തയ്യാറായിട്ടില്ല.
Content Highlights: IUML suspects KC Venugopal is exhibiting political revenge for not supporting the Chief Minister post., IUML leaders plan to brief Rahul Gandhi through Priyanka Gandhi, bypassing KC Venugopal., Several instances of alleged sidelining of IUML leaders in Delhi events and protests have increased tensions.
Published: 21 Nov 2026, 04:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented