ശബരിമല: ശബരിമല മണ്ഡലകാല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഏറെക്കുറെ തീർന്നു. ബുധനാഴ്ച രാത്രിയിലെ വിവരമനുസരിച്ച് വ്യാഴാഴ്ച ഏതാനും സ്ലോട്ടുകൾ മാത്രമാണ് ബാക്കി. ഡിസംബർ 25 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ബുക്കിങ് പൂർത്തിയായി. 27-ന് മണ്ഡലപൂജയായതിനാൽ 26, 27 തീയതികളിലെ വെർച്വൽ ബുക്കിങ് അതോടനുബന്ധിച്ച ദിവസങ്ങളിലേ ചെയ്യാൻ കഴിയൂ. ഡിസംബർ 31-നും ഇപ്പോൾ ബുക്കിങ് ലഭ്യമല്ല.
മകരവിളക്കുസീസണിൽ ജനുവരി ഒന്നുമുതൽ ഒൻപതുവരെയുള്ള ദിവസങ്ങളിലാണ് ഇനി വെർച്വൽ ക്യൂ വഴി ബുക്കുചെയ്യാൻ ഒഴിവുള്ളത്. ജനുവരി 14-നാണ് മകരവിളക്ക്.
ബുക്കുചെയ്തവർ എത്തുന്നില്ല; സമയം കർശനമാക്കി
ബുക്കുചെയ്തശേഷം ദർശനത്തിന് എത്താത്തവരുടെ എണ്ണം ഇത്തവണ കൂടിയതായി സൂചന. വൃശ്ചികം ഒന്നിന് 58,697 പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. എന്നാൽ, പോലീസിന്റെ കണക്കനുസരിച്ച് ദർശനത്തിനെത്തിയത് 40,000-ൽ താഴെയാണ്. അതായത് ബുക്കുചെയ്തവരിൽ 19,000-ഓളംപേർ വന്നില്ല. ഇത് കണക്കെടുപ്പിൽവന്ന പിഴവാണോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.
വന്നവർക്കെല്ലാം സുഖദർശനം- കെ. ജയകുമാർ
ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. അതിനെക്കാൾ പ്രധാനമാണ് വരുന്നവർക്കെല്ലാം സുഖദർശനമൊരുക്കുക എന്നത്. അതിപ്പോൾ സാധിക്കുന്നുണ്ട്. എല്ലാറ്റിനും ഒരു ക്രമംവന്നിട്ടുണ്ട്. അതിനാൽ തിരക്കേറിയാലും അറിയില്ല. മുൻപ് ആരുവന്നാലും കയറ്റിവിടുന്ന സാഹചര്യം ഇപ്പോഴില്ല. ഭക്തർക്കാവശ്യമായ സൗകര്യങ്ങളെല്ലാം സജ്ജമാണ്. ഭക്തരുടെ തിരക്ക് അനുഭവപ്പെടാത്തത് നിലയ്ക്കലും പമ്പയിലുമുള്ള എ.ഐ. ക്യാമറ സംവിധാനങ്ങളുടെ വിജയമാണ്. മണ്ഡലസീസണിൽ വെർച്വൽ ക്യൂ 25 വരെ പൂർത്തിയായി എന്നത് സന്തോഷം നൽകുന്നു, - ജയകുമാർ പറഞ്ഞു.
Content Highlights: Virtual booking for Sabarimala Mandala season is almost full up to December 25., Makaravilakku slot availability open from January 1 to 9, with Makaravilakku on January 14., A drop in actual visitors compared to virtual bookings has been observed., AI camera systems in Nilakkal and Pamba successfully regulate crowd management.
Published: 19 Nov 2026, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented