തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ഹൈക്കോടതിയിൽനിന്നുണ്ടായ രൂക്ഷവിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. സ്വർണ്ണപ്പാളി വിഷയത്തിൽ തുടക്കം മുതൽ തന്നെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന വിമർശനം പ്രതിപക്ഷം സഭയിൽ ആവർത്തിക്കും.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളി ഇളക്കി കൊണ്ടുപോയത് അതീവ ഗുരുതരമായ പ്രശ്നമായാണ് പ്രതിപക്ഷം കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവുകളും വിധികളും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാനാണ് തീരുമാനം.
സ്വർണ്ണപ്പാളി വിഷയം ചർച്ചയ്ക്കെത്തുമ്പോൾ, സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമവും സഭയിൽ പരാമർശിക്കപ്പെട്ടേക്കാം. വോട്ട് ലക്ഷ്യം വെച്ചാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രതിപക്ഷം നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, സംഗമം ബഹിഷ്കരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോകേണ്ടവർക്ക് പോകാം എന്ന തരത്തിലുള്ള നിലപാടാണ് പ്രതിപക്ഷ നേതാവ് മുൻപ് വാർത്താ സമ്മേളനത്തിൽ സ്വീകരിച്ചത്. അതിനാൽ, ഈ വിഷയത്തിൽ സഭയിൽ എന്ത് നിലപാട് എടുക്കുമെന്നത് നിർണായകമാണ്.
അതേസമയം, തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകുകയും ചർച്ച ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ, ഇന്ന് പ്രമേയത്തിന് അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും, ശബരിമലയുമായി ബന്ധപ്പെട്ട വൈകാരികമായ വിഷയമായതുകൊണ്ട് സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത
Content Highlights: Kerala opposition to raise Sabarimala gold plate issue in Assembly
Published: 19 Sept 2025, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented