
കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ (ഡിപിആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡിപിആര്‍ പറയുന്നു. ഡിപിആര്‍ തയ്യാറാക്കിയ കണ്‍സല്‍ട്ടിങ് ഏജന്‍സിയായ 'സ്റ്റുപ്' ഈ മാസം ആദ്യമാണ് കെഎസ്‌ഐഡിസിക്ക് ഇത് കൈമാറിയത്.
നേരത്തേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതിനാല്‍ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭരണാനുമതി അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു. വര്‍ഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രയോജനംചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കും തമിഴ്‌നാടിന്റെ ഭാഗമായ അയല്‍ജില്ലകള്‍ക്കും ഗുണകരമാകും. എല്ലാത്തരം വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയുംവിധമാണ് രൂപകല്പന.
കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണിത്. മണിമല, എരുമേലി പഞ്ചായത്തുകളിലായാണ് വിമാനത്താവളം വരുക.
ഡിപിആര്‍ സമര്‍പ്പിച്ചു, എല്ലാ വിമാനങ്ങളും ഇറങ്ങും
പദ്ധതി പ്രദേശത്തിന്റെ സിംഹഭാഗവും ചെറുവള്ളി എസ്റ്റേറ്റാണ്. ഇത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ആയതിനാല്‍ ഇത് റവന്യൂവകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഭൂമിയില്‍ അവകാശം ഉന്നയിച്ച് റവന്യൂവകുപ്പ് പാലാ കോടതിയില്‍ സിവില്‍കേസ് നല്‍കിയിട്ടുണ്ട്.
Content Highlights: Sabarimala Airport DPR Submitted: ₹7047 Cr Project
Published: 24 Jul 2025, 06:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented