
ശബരിമല: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് തിരഞ്ഞെടുത്തത്. മൂന്നാം ഊഴത്തിലാണ് ഇദ്ദേഹത്തിന് മേൽശാന്തിയാകാനുള്ള അവസരം ലഭിക്കുന്നത്.
വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുമ്പോൾ പുതിയ മേൽശാന്തി ചുമതലയേൽക്കും. അടുത്ത ഒരു വർഷക്കാലം സന്നിധാനത്ത് തങ്ങി പൂജാദികാര്യങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകും.
മാളികപ്പുറംമേൽശാന്തിയായി എ.ദാമോദരൻ നമ്പൂതിരി
മണിയൂർ പാലയാട് നട ആയടത്തില്ലം എ.ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി. ശബരിമല മേൽശാന്തി സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിലും ഇദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നെങ്കിലും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്കാണ് നറുക്ക് വീണത്. അഞ്ചാം തവണയാണ് ഇദ്ദേഹത്തിൻ്റെ പേര് മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ വരുന്നത്. നിലവിൽ കീഴൂർ ശിവക്ഷേത്രം മേൽശാന്തിയാണ്.
52 വയസുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പാലയാട് കോതമല്ലീശ്വര ക്ഷേത്രത്തിൽ പൂജ ചെയ്താണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. അഞ്ചുവർഷത്തോളം ഇവിടെ തുടർന്നു. പിന്നീട് ഒരു വർഷം പരിയാരക്കര പള്ളീപ്പറമ്പ് ദുർഗാക്ഷേത്രത്തിൽ ശാന്തിയായി. 1995 മുതൽ 2008 വരെ കോഴിക്കോട് ബിലാത്തികുളം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. 13 വർഷത്തെ സേവനത്തിനുശേഷം കീഴൂർ ശിവക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതല ഏറ്റെടുത്തു. 2008 മുതൽ അവിടെ തുടരുകയാണ്.
Content Highlights: Areekkara Subrahmanyan Namboothiri chosen as the new Sabarimala Melsanthi, Selection made through a traditional draw of lots at Sannidhanam, Will assume charge on Vrischikam 1 for the Mandala-Makaravilakku season, Serves a one-year tenure leading temple rituals
Published: 18 Oct 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented